കല്‍പ്പറ്റ : കാഞ്ഞിരത്തിനാല്‍ ജെയിംസിന് നീതി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സമിതിയംഗവും കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ. സദാനന്ദന് ആവശ്യെപ്പട്ടു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ജെയിംസിനോടൊപ്പം ബുധനാഴ്ച്ച ഉച്ചവരെ ഉപവാസമനുഷ്ഠിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
വനംവകുപ്പ് കള്ളക്കളികളിലൂടെ ഭൂമി പിടിച്ചെടുത്തതിനെ തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യയും തല ചായ്ക്കാന്‍ ഇടമില്ലാതെ വൃദ്ധ സദനത്തില്‍ കിടന്നാണ് മരിച്ചത്. ഒരു മകളുടെ വിവാഹ പ്രായം കഴിഞ്ഞു. വേദന തിന്ന് കഴിയുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍ സാധാരണ ഒരു കുടുംബത്തിലുള്ള അന്തരീക്ഷമല്ല ഉള്ളത്. ഇത്തരമൊരു ദയനീയ സാഹചര്യത്തില്‍ ഈ കുടുംബത്തിന്‍െ്റ വിഷയത്തില്‍ ഇടപ്പെടുന്നതെന്നും കെ. സദാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: