ബത്തേരി:ബത്തേരിയിലും പരിസരങ്ങളിലും ക്ഷേത്രങ്ങല് കേന്ദ്രീകരിച്ചുള്ള മോഷണം തുടര്‍ക്കഥയാവുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂവങ്കാവ് ശിവക്ഷേത്രത്തില്‍ മോഷണം നടന്നത്.ക്ഷേത്രത്തിനുള്ളിലും ശ്രീകോവിലിലും പ്രവേശിച്ച മോഷ്ടാവ് ഭണ്ഡാരം പൊളിച്ച് പണം കവരുകയും വഴിപാടായി ലഭിച്ച സ്വര്‍ണ്ണം മോഷ്ടി്ക്കുകയും ചെയ്തു.ക്ഷത്രത്തോട് ചേര്‍ന്നുള്ള ഓഫീസ് കെട്ടിടത്തിലുള്ള വഴിപാട് കൗണ്ടറിനുള്ളിലൂടെയാണ് മോഷ്ടാവ് ഓഫീസുനുള്ളില് പ്രവേശിച്ചത്.ഇവിടെ ഉണ്ടായിരുന്ന അലമാര പോളിച്ചാണ് ഇത്ല് സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കവര്‍ന്നത്.ഇതിനു പുറമെ ക്ഷേത്രത്തിന്റെ വിവധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന നാല് ഭണ്ഡാരങ്ങളും മോഷ്ടാവ് കുത്തിതുറന്ന് പണം കവര്‍ന്നു.സംഭവത്തില്‍ ബത്തേരി പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമാന രീതിയില്‍ കഴിഞ്ഞ ആഴ്ച മാതമംഗം ദേവീക്ഷേത്രത്തിലും ഒന്നരമാസം മുമ്പ് ബീനാച്ചി ബജനമഠത്തിലും മോഷണം നടന്നിരുന്നു.സംഭവത്തില്‍ ഉടന്‍ കുറ്റക്കാരെ പിടകൂടണമെന്നാണ് ആവശ്യംഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: