കല്‍പ്പറ്റ : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജാഥകള്‍, യോഗങ്ങള്‍, മെക്ക് അനൗണ്‍സ്മെന്റ് തൂടങ്ങിയവ നടത്തുന്നിന് അനുമതിക്കായി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ഓണ്‍ലൈനായി അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ അയക്കാം.
പരാതികളയക്കുമ്പോള് ഒപ്പംതന്നെ പരാതിക്ക് ആധാരമായ സംഭവങ്ങളുടെ ഫോട്ടോകള്‍, വീഡിയോ എന്നിവ അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കാനും ഇതിലൂടെ സാധ്യമാകും. അപേക്ഷയിന്മേല് നടപടിയാകുമ്പോള്‍ മൊബൈലില്‍ മെസ്സേജ് എത്തും.
അക്ഷയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോപ്പികള്‍ എടുക്കുന്നതിന് രണ്ട് രൂപയും സ്കാനിംഗിന് മൂന്ന് രൂപയും സര്‍വ്വീസ് ചചാര്ജ്ജ് പത്ത് രൂപയും ഈടാക്കും. വോട്ടര്‍മാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായി തൊട്ടടുത്തുളള അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും മറ്റു സേവനങ്ങള്‍ക്കുമുളള അവസരം ഒരുക്കിയിട്ടുളളതായി ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: