മാനന്തവാടി : വേനല്‍ചൂടിലും തിരക്കേറി വിഷു വിപണി ഉണര്‍ന്നുകഴിഞ്ഞു. വില വര് ദ്ധനവില്ലാതെ പച്ചക്കറി വിപണി. വഴിയോരക്കച്ചവടം സജീവം. ചൂടകറ്റാന്‍ കൃത്രിമ തൊ പ്പിയുണ്ടാക്കി കച്ചവടക്കാരും.
വീണ്ടുമൊരു വിഷുകാലം വന്നെത്തി. സമ്പല്‍സമൃദ്ധിയുടെ ഒരുവിഷുകാലം കൂടി കടന്നെത്തുമ്പോള്‍ വേനല്‍ചൂടില്‍ കത്തിയമരുകയാണ് നാടും നഗരവും. അതുകൊണ്ടുതന്നെ വിഷുവിപണിയും വേനല്‍ കാഠിന്യത്തില്തന്നെ. പ്രധാന ടൗണുകളെല്ലാം തന്നെ വിഷുവിപണിയിലായികഴിഞ്ഞു.
പച്ചക്കറികള്‍, കണിക്കൊ ന്ന, കണിവെള്ളരി, മാങ്ങ അങ്ങനെതുടങ്ങി വഴിയോരക്കച്ചവടംവരെ സജീവം. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് പച്ചക്കറികള്‍ക്കെല്ലാംതന്നെ ന്യായവില. വെള്ളരിക്ക 16 മുതല്‍ 20വരെ. ഉള്ളി 20, മുരിങ്ങ 20, അങ്ങനെ പോകു ന്നു പച്ചക്കറി വില. കൂടാതെ സ്വാശ്രയസംഘങ്ങളുടെയും കുടുംബശ്രീകളുടെ യും ചന്തകള്‍ സജീവം. ഇടിച്ചക്ക മു തല്‍ വാഴചുണ്ട് വരെ കുടുംബശ്രീചന്തകളില് സുലഭം. ചക്കക്കും വാഴചുണ്ടിനും പ ത്ത്രൂപ. പച്ചക്കറിവിപണയി ലും വിലയില്‍ കാര്യമായ വ്യ ത്യാസമില്ല. തക്കാളിക്കുമാത്രം ഇത്തവണ വിലയില്‍ അല്‍ പ്പം വ്യത്യാസമുണ്ട്. 28രൂപയാ ണ് തക്കാളി വില. പൊതു വെ പച്ചക്കറിക്ക് പൊള്ളുംവില ഇല്ലന്നുപറയാം. പച്ചക്കറിക്കൊപ്പം പപ്പടം, കു ഞ്ഞുടുപ്പുകള് മറ്റ് തുണിതരങ്ങള്‍ എല്ലാംതന്നെ വഴിയോരക്കച്ചവടത്തിലും സുലഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: