കല്‍പ്പറ്റ : കാലാവസ്ഥാ വ്യതിയാനവും രോഗ കീടബാധയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും മൂലം കഷ്ടപ്പെട്ടിരുന്ന വയനാട്ടിലെ കര്‍ഷകരെ പിടിച്ചുനിര്‍ത്തിയത് കറവ്മാട് വളര്‍ത്തലും പാലുല്പാദനവും ആയിരുന്നുവെന്ന് പശുപരിപാലന സെമിനാര്‍ അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെയും സംയുക്തസംരംഭമായ യുവജ്യോതിയുടെയും നീലോം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ തൊണ്ര്നാട് പഞ്ചായത്തിലെ വഞ്ഞോട് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം ചര്‍ച്ചയായത്. തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഉദ്ഘാടനം ചെയ്തു. നീലോം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് എം എസ്. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് ആമുഖപ്രഭാഷണം നടത്തി. ഒ.ജെ. ജോസഫ്, സീതരാജന് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി. ആര്. താര വിഷയം അവതരിപ്പിച്ചു. മികച്ച ഉരുക്കളെ തെരഞ്ഞെടുക്കുകയും അവയുടെ ശാസ്ത്രീയ പരിചരണവും മതിയായ അളവില്‍ തീറ്റയും വെള്ളവും നല്‍കലും വൃത്തിയായ വാസസ്ഥലവും കൃത്യമായ രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങളുമാണ് ലാഭകരമായ കറവുമാടുകളെ വളര്‍ത്തലിന്റെ പ്രധാന ഘടകങ്ങളെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറിനുശേഷം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലേക്ക് പഠനയാത്ര നടത്തി. ഡോ. സുബി ന്മോഹന്ദാസ്, ഡോ.വിനോദ് (അസിസ്റ്റന്റ് പ്രൊഫസര്‍) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: