കല്‍പ്പറ്റ : വോട്ടിന്റെ പ്രാധാന്യം രേഖപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് കലക്ടറേറ്റ് പരിസരത്ത് ക്യാന്‍വാസ് സജ്ജീകരിച്ചു. 20 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസില്‍ പൊതുജനങ്ങള്‍ക്ക് വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളെഴുതുകയോ ചിത്രങ്ങള്‍ വരയ്ക്കുകയോ ജനാധിപത്യ പ്രക്രിയയെ അനുകൂലിച്ചുകൊണ്ട് കയ്യൊപ്പു രേഖപ്പെടുത്തുകയോ ചെയ്യാം. പ്രധാനമായും യുവ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. കയ്യൊപ്പ് രേഖപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ക്യാമ്പെയ്ന് ഉദ്ഘാടനം ചെയ്തു. പ്രധാന സ്ഥലങ്ങളിലെല്ലാം ക്യാന്‍വാസ് സ്ഥാപിച്ചുകൊണ്ട് 1000മീറ്റര്‍ ക്യാന്‍വാസില്‍ അഭിപ്രായശേഖരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: