കല്‍പ്പറ്റ : സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ബാലനീതി നിയമപ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗാത്മകമായ കലാസാംസ്കാരിക പ്രതിഭ പ്രകടിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റിന് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യന്‍ സ്കൂളില്‍ ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ രാവിലെ 9.30ന് ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം ഗ്ലോറി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ വിശിഷ്ടാതിഥിയായിരിക്കും. ബാലതാരം എറിക് സ്കറിയ അതിഥിയാവും. ജില്ലാ ബാലക്ഷേമസമിതി ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകം, ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ.സി.പി.അരവിന്ദാക്ഷന്, വിമന്‍ ആന്റ് ചൈല്‍ഡ് റൈറ്റ്സ് ദേശീയ ഉപദേശക സമിതി അംഗം ഡോ.ആന്റണി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
. ഏപ്രില്‍ ഒന്‍പതു മുതല്‍ 11 വരെയാണ് മേള നടത്തുന്നത്. 11ന് ഉച്ചയ്ക്ക് 2.30ന് സമാപന സമ്മേളനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജില്ലാ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കെ.നൗഷാദലി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
ഫെസ്റ്റിനു മാറ്റ് കൂട്ടുന്നതിലേക്ക് വയനാടന്‍ തനിമ ഉള്‍ക്കൊള്ളുന്നതും സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്നതുമായ വിവിധ കലാപരിപാടികളും അവതരിപ്പിക്കും. കൂടാതെ പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കാരപ്പുഴ ഡാം പരിസരത്ത് വൃക്ഷത്തൈ നടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: