വൈത്തിരി : അന്തര്ദേശീയചലച്ചിത്രമേള ഓറിയന്റല്ഇന്റര്നാഷണല് ഫിലിംഫെസ്റ്റിവെലിന് വൈത്തിരിയില്‍ തുടക്കമായി. വൈത്തിരി വില്ലേജ് റിസോര്‍ട്ടിലെ കബനി, ചീനം, തുടിവേദികളിലായാണ് മുന്ന്ദിവസം നീണ്ടുനില്‍ക്കുന്ന മേള നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 500 ഓളംഡെലിഗേറ്റ്സുകളാണ് മേളയുടെആദ്യദിവസമെത്തിയത്. ലോകസിനിമാവിഭാഗത്തില്‍ നിരവധി അന്തര്ദേശീയചലച്ചിത്രമേളകളില് പ്രദര്‍ശിക്കപ്പെട്ട ഇറാനിയന്‍ ഫിലിം എബൗട്ട്ഇല്ലി ആദ്യ ദിനം പ്രേക്ഷകരുടെ മനം കവര്‍ന്നു. ഇരുപതാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറഞ്ഞു നിന്ന ടാക്സിയായിരുന്നു മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രം. തുടിയില്‍ മസ്താങ്ങ് എന്ന ചിത്രവും കാണാന്‍ ഡെലിഗേറ്റ്സുകളുടെ തിരക്കുണ്ടായിരുന്നു. തുര്‍ക്കി ചിത്രമായ സ്റ്റോറി ടെല്ലര്‍, ഭൂട്ടാന് ഫിലിം ദി കപ്പ് എന്നിവയും മേളയില്‍ ആദ്യദിവസം പ്രദര്‍ശിപ്പിച്ചു. 14 ഹൃസ്വചിത്രങ്ങളും മൂന്ന്വേദികളിലായി പ്രദര്‍ശിപ്പിച്ചു. മുതിര്‍ന്നവര്‍ക്കിടയില്‍ വ്യാപകമാകുന്ന മദ്യപാനത്തിന്റെ വിപത്തുകള്‍ കുട്ടികളെ എങ്ങിനെ ബാധിക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന ബിനീഷ് ബാലകൃഷ്ണന്റെ വള്ളിനിക്കര്‍ എന്ന ചെറുചിത്രവും, ബാലപീഢനം പ്രമേയമാക്കി വസീം അഷ്റഫ് സംവിധാനം ചെയ്തകിക്കി എന്ന ചിത്രവും പ്രേക്ഷകരുടെ കൈയ്യടി നേടി. കുട്ടികള്ക്കിടയിലെസ്വാതന്ത്ര്യത്തിന്റെയും നിഷ്കളങ്കതയുമെല്ലൊം അതിരുകള്കല്പ്പിക്കുന്ന സമകാലിക സമൂഹത്തിന് തിരുത്തായി മനീഷ്യാത്ര ഒരുക്കിയ ആദ്യേം പൂദ്യേം തുടങ്ങിയവ കൂട്ടത്തില്‍ വേറിട്ടതായി.
ബി ഹരികുമാറാണ് ജൂറി ചെയര്മാന്. ടി.പാര്‍വതി, എന്‍.പി.സജേഷ് എന്നിവരാണ്അംഗങ്ങള്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: