ബത്തേരി : കണ്ണിമാങ്ങാ അച്ചാറുകമ്പനികള്ക്കായി വയനാട്ടിലെ വനന്തരങ്ങളില്‍ നടക്കുന്ന അനധികൃത വിളവെടുപ്പ് വനസമ്പത്തിന് ഭീക്ഷണിയാകുന്നു. സംസ്ഥാനത്തെ പ്രമുഖ അച്ചാര്‍ കമ്പനികള്‍ക്ക് വേണ്ടി വനത്തിലെ മാവിന്റെ കൊമ്പുകള്‍ മുറിച്ചും നശിപ്പിച്ചുമാണ് കണ്ണിമാങ്ങാ കടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വനവാസികളോ വനാതിര്‍ത്തികളിലെ സ്ഥിര താമസക്കാരോ അല്ലാത്ത പുറമേ നിന്നുളളവരാണ് ഇത്തരത്തില്‍ വനം കൊളള നടത്തുന്നത്. ചുരുങ്ങിയ സമയത്തിനുളളില്‍ കൂടുതല്‍ അളവില്‍ കണ്ണിമാങ്ങാ സംഭരിക്കുന്നതിന് വേണ്ടിയാണ് കൊമ്പുകള്‍ മുറിച്ചുംമറ്റും മാങ്ങാ പറിക്കുന്നത്.
കിലോ ഒന്നിന് 25-30 രൂപക്ക് വയനാടന്‍ വിപണികളില്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്ന കണ്ണി മാങ്ങക്ക് മറ്റുജില്ലകളില്‍ നൂറു രൂപ വരെയാണ് വില. നെല്ലിക്ക സംഭരണത്തിന്റെ മറവില്‍ നെല്ലി മരങ്ങളുടെ കൊമ്പുക ള്മുറിച്ച അതേ തന്ത്രം തന്നെയാണ് കണ്ണി മാങ്ങാ വിളവെടുപ്പിനും ഉപയോഗിക്കന്നതെന്നതും ശ്രദ്ധേയമാണ്. ജൈവ ഉത്പ്പന്നങ്ങളുടെ വിപണി സ്വീകാര്യത തിരിച്ചറിഞ്ഞ് കമ്പോള ശക്തികള്‍ നടത്തുന്ന വനം ചൂഷണത്തിന് ഉന്നതരുടെ ഒത്താശ ഉണ്ടെന്നാണ് കണ്ണിമാങ്ങാ-നെല്ലിക്ക വിളവെടുപ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: