കല്‍പ്പറ്റ : ട്രൈബല്‍ കോളനികളില്‍ ശൈശവ വിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പട്ടികവര്‍ഗ്ഗ പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം 1989 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കകുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗ വിഭാഗക്കാരുടെ വീട് നിര്‍മ്മാണത്തില്‍ പണി പൂര്‍ത്തീകരിക്കാത്ത കരാര്‍ ജീവനക്കാര്‍ക്കെതിരെ ക്രമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പട്ടികവര്‍ഗ്ഗ- പട്ടികജാതിക്കാര്‍ അതിക്രമത്തിനിരയാകുന്ന എല്ലാ കേസുകളിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോളനികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കെള്ളണം.
കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: