കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ രൂപീകരിച്ച മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ ടിവി ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, എഫ്.എം ചാനലുകള്‍ ഉള്‍പ്പെടയുള്ള റേഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി/സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, അഡ്വര്‍ട്ടോറിയല്‍, പെയ്ഡ് ന്യൂസ് എന്നിവയും എം.സി.എം.സി നിരീക്ഷണ വിധേയമാക്കും.
രജിസ്റ്റര്‍ ചെയ്ത ദേശീയ-സംസ്ഥാന പാര്‍ട്ടികളും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യം ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അനുമതി തേടിയിരിക്കണം. മറ്റേതെങ്കിലും വ്യക്തിയോ രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടികളോ ആണെങ്കില്‍ ഏഴു ദിവസം മുമ്പ് അനുമതി തേടണം. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് അനുമതി തേടുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.നിര്‍ദ്ദിഷ്ട പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് പകര്‍പ്പ്, കൂടെ സാക്ഷ്യപ്പെടുത്തിയ തിരക്കഥ.പരസ്യത്തിന്റെ നിര്മ്മാണച്ചെലവ്ടെലിവിഷന് ചാനലിലോ കേബിള്‍ നെറ്റ് വര്‍ക്കിലോ നിര്‍ദ്ദിഷ്ട പരസ്യം സംപ്രേഷണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ്. പരസ്യം എത്ര തവണ കാണിക്കും, അതിന്റെ നിരക്ക് എന്നിവ കാണിക്കണം.പരസ്യം ഉള്‍പ്പെടുത്തുന്നത് സ്ഥാനാര്‍ത്ഥിയുടെ/പാര്‍ട്ടിയുടെ പ്രയോജനത്തിനാണോ എന്നുള്ള പ്രസ്ഥാവനരാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ അല്ലാതെ മറ്റേതെങ്കിലും വ്യക്തികളാണ് പരസ്യം നല്കുന്നതെങ്കില് അത് ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പ്രയോജനം ലഭിക്കാന്‍ വേണ്ടിയാണെന്നും പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ പണം നല്‍കിയിട്ടില്ലെന്നും സത്യപ്രസ്താവന നല്‍കണം.എല്ലാ പണമിടപാടുകളും ചെക്കായോ ഡിഡിയായോ മാത്രമെ നടത്തൂ എന്ന് പ്രസ്താവന നല്‍കണം.ടിവി ചാനലുകളിലും കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളിലും വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ അനുമതി നല്കിയതാണോയെന്ന് എം.സി.എം.സിയുടെ കീഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലുള്ള മീഡിയ സെന്റര്‍ നിരീക്ഷിക്കും. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏതു പരസ്യവും സ്ഥാനാര്‍ത്ഥിയുടെ അറിവോടെ തന്നയാണോ എന്ന് എം.സി.എം.സി ഉറപ്പ് വരുത്തും. അപ്രകാരമെങ്കില്‍ അത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പരസ്യം നല്‍കിയത് സ്ഥാനാര്‍ത്ഥി അധികാരപ്പെടുത്തിയിട്ടില്ലെങ്കില്‍ അതിന്റെ പ്രസാധകനെതിരെ ഐ.പി.സി 171 എച്ച് വകുപ്പിന്റെ ലംഘനത്തിനുള്ള നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന കൈപ്പുസ്തകം, പോസ്റ്റര്‍, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ ഏതിലും 1951 ലെ ജന പ്രാധിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം പ്രസാധകന്റെയും പ്രിന്ററുടെയും പേരുകളും വിലാസവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പരസ്യത്തിന്റെ ടിവി/കേബിള്‍ നെറ്റ് വര്‍ക്ക് സംപ്രേഷണത്തിന് അനുമതി തേടിയാല്‍ ഉചിതമായ കാരണങ്ങളുണ്ടെങ്കില്‍ പരസ്യത്തിന് അനുമതി നിഷേധിക്കാനുള്ള അധികാരം എം.സി.എം.സിക്കുണ്ട്. ജില്ലാതല എം.സി.എം.സിക്ക് എതിരെ പരാതിയുണ്ടെങ്കില്‍ സംസ്ഥാനതല എം.സി.എം.സിക്ക് നല്‍കാവുന്നതാണ്. അതിന്റെ അപ്പീല്‍ അധികാരി സുപ്രീം കോടതിയാണ്. 2004 ഏപ്രില്‍ 13ന് സുപ്രീം കോടതി അധികാരപ്പെടുത്തിയ പ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എം.സി.എം.സി രൂപവല്‍ക്കരിച്ചത്.ഇലക്ട്രോണിക് മീഡിയയില്‍ പരസ്യം നല്‍കുന്നതിന് അനുമതി തേടുന്നതിനുള്ള അപേക്ഷയുടെ മാതൃക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: