മാനന്തവാടി: യു.ഡി.എഫ്. തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി കണ്‍വന്‍ഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും. കാട്ടിക്കുളത്തെ പഞ്ചായത്ത് ഹാളില്‍ നടന്ന കണ്‍വന്‍ഷനാണ് കയ്യാങ്കളിയിലെത്തിയത്. യോഗം അലങ്കോലപ്പെടുത്തിയതിന് യൂത്ത്കോണ്‍ഗ്രസ് തൃശിലേരി മണ്ഡലം പ്രസിഡന്റ് ഇ.സി. രൂപേഷിനെ നേതൃത്വം പുറത്താക്കി. മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.എം. നിഷാന്തിനെ ചൊല്ലിയായരുന്നു സംഘര്‍ഷം. പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രുപേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ബഹളംവക്കുകയായിരുന്നു. ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ്, എന്‍.ഡി. അപ്പച്ചന്, അഡ്വ. എന്‍.കെ. വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനു ശേഷം യോഗം തുടരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: