മീനങ്ങാടി : മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ 12ാം വാര്‍ഡ് കോലമ്പറ്റയില്‍ കാരക്കുനി പ്രദേശത്തെ നിയാസ് മന്‍സില്‍ നിയാസിന്റെ മകള്‍ നിയാഫാത്തിമ എന്ന രണ്ടര വയസ്സുകാരി ബീറ്റാ തലാസീമിയ എന്ന രോഗം ബാധിച്ച് കഴിഞ്ഞ ഒന്നരവര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ നിന്ന് അമിതമായി രക്തം നഷ്ടപ്പെടുന്ന ഈ രോഗത്തിന് ശരീരത്തിലെ മജ്ജ മാറ്റിവെക്കുന്ന ചികിത്സയാണ് വേണ്ടത്. നിലവില്‍ വെല്ലൂര്‍ ആശുപത്രിയിലാണ് ഈ രോഗത്തിന് ചികിത്സയുള്ളത്.
മുപ്പത് ലക്ഷം രൂപയോളം ഇതിന് മാത്രമായി ചിലവ് വരും. കുട്ടിയുടെ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വരെ വില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ വാടകവീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബാംഗമായ നിയാസ് മകളുടെ തുടര്‍ ചികിത്സക്കായി പണം കണ്ടെത്തുന്നത് സുമനസ്സുകളുടെ സഹായം തേടുകയാണ്.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് രക്ഷാധികാരിയായും വി എ അബ്ബാസ് കണ്‍വീനറായും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി പൗലോസ് ചെയര്‍പേഴ്സണായും രഞ്ജിത്ത് ട്രഷററായും 101 അംഗ ചികിത്സാസഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ പേരില്‍ മീനങ്ങാടി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 0765053000001734 (ടകആഘ 0000765) നമ്പറായി അക്കൗണ്ട് ചേര്‍ന്നിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ലിസി പൗലോസ്, രഞ്ജിത്, വി എ അബ്ബാസ്, കുട്ടിയുടെ പിതാവ് നിയാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: