ബത്തേരി : കഴിഞ്ഞദിവസം മൈസൂര്‍-ബത്തേരി പ്രധാന പാതയിലെ വനമേഖലയില്‍ കാട്ടാനകള്ക്കുനേരെ കല്ലെറിഞ്ഞ കാര്‍യാത്രികരായ നാല് യുവാക്കളെയും ബ ത്തേരി കോടതി റിമാന്റ് ചെയ്തു.
മേപ്പാടി സ്വദേശികളായ പുത്തന്‍പ്പുരയില്‍ ഷമല്‍ ഹാഷിം(21), പാറപ്പുറത്ത് അബ്ദുള്‍ റസാഖ് (21), ചീരാംകുഴിയില്‍ റിയാസ്(26), പാലംപടിയില്‍ ഷമീര്‍(21) എന്നിവരെയാണ് വനനിയമങ്ങളുടെ ലംഘനത്തിന്റെ പേരിലും വന്യജീവികളോടുള്ള അതിക്രമത്തിന്റെപേരിലും കേസ്സെടുത്ത് റിമാന്റ് ചെയ്തത്.
ദേശീയപാതയോതരത്ത് കുട്ടിയാനയുമായി തീറ്റതേടുകയായിരുന്ന ആനയെ കല്ലെറിഞ്ഞ് ഉല്ലസിച്ച സംഭവത്തിലാണ് യുവാക്കള്‍ക്കെതിരെ കേസ്സെടുത്തത്. കാട്ടാനയെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ വനംവകുപ്പ് വിളിച്ച് വരുത്തി മൊഴിയെടുക്കുകയും ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളുടെയും സഹായത്തോടെയുമാണ് ദിവസങ്ങള്‍ക്കകം പ്രതികള്‍ പിടിയിലായത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ മേപ്പാടി സ്വദേശിയുടെതാണെന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ മൂന്ന് പേരാണ് ആനക്ക് നേരെ കല്ലെറിഞ്ഞത്.
വനമേഖലയിലെ റോഡരികില്‍ തീറ്റ തേടുകയായിരുന്ന പിടിയാനയേയും കുഞ്ഞിനേയും കാര്‍ യാത്രക്കാരായ യുവാക്കള്‍ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട കേസ് ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: