കല്‍പ്പറ്റ : കേരളം അതിരൂക്ഷമായ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കെ നിയമങ്ങളെ കാറ്റില്‍പറത്തി കേരളത്തെ മരുഭൂമി വല്ക്കരിക്കാന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പരിഷത് കല്‍പ്പറ്റ മേഖലാവാര്‍ഷികം കുറ്റപ്പെടുത്തി.
2008 വരെ നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്കാനൂള്ള തീരൂമാനം ഇത്തരത്തിലുള്ളതാണ്. ഇതിന്റെ മറവില്‍ കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ കൂടി നാമാവശേഷമാകാന്‍ പോകുകയാണ്. നിലം കരയാക്കി മാറ്റികിട്ടുന്നതിന് അപേക്ഷ നല്കാന് ജില്ലാകേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ അതിനുള്ള തെളിവാണ്. വികസനത്തിന്റെ പേരില്‍ പ്രക്യതിവിഭവങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. വന്‍കിടക്കാര്‍ക്ക് നിയമത്തെമറികടക്കുന്നതിന് സഹായകമാവുന്ന രീതിയില്‍ 2016ല്‍ സര്‍ക്കാര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും പിന് വലിക്കണം. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് മണ്ണും കാലാവസ്ഥയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പൊഴുതന പഞ്ചായത്ത്കമ്യൂണിറ്റിഹാളില്നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് കെകെരാമക്യഷ്ണന് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.കെ.ദേവസ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ശിവദാസന്‍ വരവു ചെലവുകണക്കുകളും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: