കല്‍പ്പറ്റ : തൊഴിലാളികളെ പണിമുടക്കിച്ച് പട്ടിണിക്കിട്ട് സമരം ചെയ്യിച്ചതിനുശേഷം ഒരു ആനുകൂല്യവും ലഭ്യമാക്കാ തെ സമരം ഒത്തുതീര്ന്നെന്നുപറയുന്ന സിഐടിയു തൊഴിലാളികളോട് മാപ്പ് പറയണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഒരുമാസത്തോളം നീണ്ടുനിന്ന സിഐടിയു സമരം മൂലം മറ്റുള്ള തൊഴിലാളികള്‍ക്കുപോലും കമ്പനി തൊഴില്‍ നിഷേധിക്കുകയുണ്ടായി. സമരത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒന്നുപോലും ലഭ്യമാക്കാതെയാണ് സമരം ഒത്തുതീര്ന്നെന്നുപറയുന്നത്. 1000 രൂപ അഡ്വാ ന്‍സ് നല്‍കുന്നത് ഏപ്രില്‍ 12നാണ്. മാത്രമല്ല ജൂണിലും ജൂലൈയിലുമായി 500 രൂപ വീതം തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന വ്യവസ്ഥയിലാണിത്. ചര്‍ച്ചയിലെ തീരുമാനം ഇതായിരിക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ബിഎംഎസ് നേതാക്കളായ പി.കെ.അച്ചുതന്, പി.കെ.മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: