ഇതുപോലൊരു ചൂട് മുമ്പെങ്ങും അനുഭവപ്പെട്ടിട്ടില്ലെന്ന് ഇന്ന് കേരളം ഒന്നടങ്കം പറയുന്നു. അത്രയ്ക്കും തീക്ഷ്ണമാണ് ചൂട്. പുറത്തേക്കൊന്ന് ഇറങ്ങാന്‍ പോലും ആര്‍ക്കും തോന്നുന്നില്ല. ഈ ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ഇക്കാര്യത്തില്‍ പ്രധാനമാണ് ആഹാരം. നാം തെരഞ്ഞെടുക്കുന്ന ആഹാരത്തിലൂടെ ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
ഇലക്കറികളും പച്ചക്കറികളും ആയിരിക്കണം കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. സാലഡ്, വെള്ളരിക്ക, കാരറ്റ് എന്നിവ ചൂടിനെ ചെറുക്കാന്‍ നല്ലതാണ്. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ വേനല്‍ക്കാലത്ത് കഴിയുന്നത്ര കുറയ്ക്കുന്നത് നന്നായിരിക്കും. വെയിലത്ത് പുറത്തുപോകേണ്ടി വന്നാല്‍ തിരിച്ചെത്തിയ ശേഷം വെള്ളത്തില്‍ മോര് ചേര്‍ത്ത് പല തവണ മുഖം കഴുകുന്നത് ഗുണം ചെയ്യും. കൂടുതല്‍ വെയില് കൊള്ളേണ്ടി വരുന്നവര്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ ലോഷന്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
വെയിലത്ത് യാത്ര ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്ക്രീന്‍ ലോഷന്‍ ചര്‍മ്മത്തില്‍ പുരട്ടണം. എണ്ണമയമുള്ള ക്രീമുകള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിന് എണ്ണമയമുള്ളവര്‍ വെയില് കൊണ്ടാല്‍ ചര്‍മ്മം പെട്ടന്ന് കരുവാളിക്കും. മുഖം ആവികൊളളിച്ച ശേഷം ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും ഉഴുന്നുമാവും ചേര്‍ത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുക്കിക്കളഞ്ഞാല്‍ മുഖചര്‍മ്മത്തിന് മിനുസമേറും. മുഖത്തിന് വേനല്‍ക്കാലത്ത് മൃദുത്വം നിലനിര്‍ത്താന്‍ വെള്ളരിക്കാനീരും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് മുഖത്തു പുരട്ടുന്നതും ഉത്തമമാണ്.
വേനല്‍ക്കാലത്ത് പരമാവധി മേയ്ക്കപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. വിയര്‍പ്പില്‍ കുതിര്‍ന്ന് മേയ്ക്കപ്പ് ഒഴുകിപ്പടരാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് മസ്ക്കാര, വാട്ടര്‍പ്രൂഫ് ഐ ലൈനര്‍, പൗഡര്‍ രൂപത്തിലുള്ള ഐ ഷാഡോ എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും തലയോട്ടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ചൂടുകാലത്ത് വളരെക്കൂടുതല്‍ എണ്ണ തേക്കുന്നത് നല്ലതല്ലെന്നും ഓര്‍ക്കുക.
സണ്‍ സ്ക്രീന്‍ അടങ്ങിയ ഹെയര്‍ ജെല്‍ ഉപയോഗിച്ചാല്‍ മുടിക്ക് അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്നും സംരക്ഷണം ലഭിക്കും.
വേനല്‍ക്കാലത്ത് തലമുടിയുടെ അഗ്രം പിളരാന്‍ സാധ്യതയുളളതിനാല്‍ സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ തലമുടിയുടെ അഗ്രം മുറിക്കുന്നത് നന്നായിരിക്കും. മുറിച്ച ഭാഗത്ത് നാരങ്ങാ നീരും പുരട്ടണം. മുടി അഴിച്ചിടുന്നതിനേക്കാള്‍ നല്ലത് മുകളിലേക്ക് കെട്ടിവെക്കുന്നതോ പിന്നിയിടുന്നതോ ആണ്. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരു ചേര്‍ത്താല്‍ നല്ല കുളിര്‍മ്മ ലഭിക്കും. വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ്
വിയര്‍പ്പുനാറ്റം. ഇത് ആണ്‍പെണ്‍ഭേദമില്ലാതെ അനുഭവിക്കുന്ന പ്രശ്നമാണ്. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പ്പം കല്ലുപ്പ് ചേര്‍ത്ത് ഈ വെള്ളത്തില്‍ കുളിക്കുക. തുടര്‍ന്ന് ശുദ്ധവെള്ളത്തില്‍ ദേഹം കഴുകുന്നത് വിയര്‍പ്പുനാറ്റത്തെ അകറ്റും. രാമച്ചമിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പ്പം ചന്ദനവും കൂടി അരച്ച് കലക്കി ചേര്‍ക്കുക. ചൂടാറുമ്പോള്‍ ആ വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
പയറുപൊടിയും പാല്‍ക്രീമും കലര്‍ത്തിയ കുഴമ്പുകൊണ്ട് ചര്‍മ്മം വൃത്തിയാക്കിയാല്‍ വിയര്പ്പുകുരുവില് നിന്ന് രക്ഷനേടാം. ഓറഞ്ച് നീര് പതിവായി മുഖത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ മായും. വെയിലേറ്റ് വിയര്‍ക്കുമ്പോള്‍ മുഖത്തെ കറുത്ത പാടുകള്‍ കൂടുതല്‍ തെളിയാനിടയുണ്ട്. ശരീരത്തില്‍ വിയര്‍പ്പും ഈര്‍പ്പവും തങ്ങിനില്ക്കാതെ സൂക്ഷിച്ചാല്‍ പൂപ്പല്ബാധയൊഴിവാക്കാം. ധരിക്കുന്ന വസ്ത്രത്തിലും വേണം അല്പം ശ്രദ്ധ.
അയവുള്ളതും കനംകുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. വെയിലില്‍ നിന്ന് ജോലിചെയ്യുന്നവര്‍ ഇടയ്ക്കിടം നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുന്നതും പകല്‍ സമയത്ത് പലതവണ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ചൂടിനെ ചെറുക്കും. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. കയ്യിലെപ്പോഴും വെള്ളം കരുതുക. ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മുന്തിരി, ഓറഞ്ച്, ആപ്പിള്‍. തണ്ണിമത്തന്, മാതളനാരങ്ങ, ഏത്തപ്പഴം എന്നിവ ധാരാളം കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: