കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ പാക്കിസ്ഥാനെതിരായ ട്വന്റി 20 മത്സരത്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന് സമര്‍പ്പിയ്ക്കുന്നതായി വിരാട് കോഹ്ലി.
ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് സച്ചിന്റെ കളി കണ്ടിട്ടാണ്. 67,000 ആളുകള്‍ക്ക് മുമ്പില്‍ വച്ച് അദ്ദേഹത്തിനൊപ്പം വിജയം ആഘോഷിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമാണെന്നും കോഹ്ലി പറഞ്ഞു. കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഭാരതം പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.
ഈഡന് ഗാര്‍ഡന്‍സിലേത് ഏറെ വെല്ലുവിളിയുള്ള പിച്ചായിരുന്നു. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എല്ലാ വെല്ലുവിളികളും താന്‍ പ്രതീക്ഷിക്കുന്നു. അവസാന മത്സരത്തില്‍ ഞാന്‍ വളരെ നിരാശനായിരുന്നുവെന്നും കോഹ്ലി വെളിപ്പെടുത്തി.
യുവ്രാജ് മികച്ച പിന്തുണയാണ് നല്‍കിയതെന്നും കോഹ്ലി പറഞ്ഞു. പിച്ചിന്റെ സ്വാഭാവം ശരിയായി മനസിലാക്കാതിരുന്നത് കൊണ്ടാണ് ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്താതിരുന്നതെന്ന് ക്യാപ്റ്റന്‍ എം.എസ്.ധോണി വ്യക്തമാക്കി. ഇത്തരത്തിലുള്ള പിച്ചല്ല പ്രതീക്ഷിച്ചതെന്നും തങ്ങളുടെ ബൗളിംഗ് നിര പരാജയപ്പെട്ടതായും പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: