പരപ്പനങ്ങാടി: അനധികൃത അറവുശാലകള്‍ വ്യാപകമാകുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കുന്ന താല്കാലിക അറവുശാലകളാണ് മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ചെട്ടിപ്പടി, ഹെല്‍ത്ത് സെന്റര്‍, പുത്തന്‍പീടിക, ഉള്ളണം, പാലത്തിങ്ങല്‍, ചിറമംഗലം, പുത്തരിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് താല്കാലിക അറവുകേന്ദ്രങ്ങളും മാംസവില്‍പ്പനയും പൊടിപൊടിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല ചെട്ടിപ്പടിയില്‍ സ്വകാര്യ പീടിക മുറികളിലാണ് മത്സ്യക്കച്ചവടം നടത്തുന്നത് യാതൊരു വിധത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനവുമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കടലുണ്ടി റോഡില്‍ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സമീപത്തെ സ്ഥലമുടമയുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇവിടെ നിന്നും വില്‍പ്പനക്കാരെ ഒഴിവാക്കുകയായിരുന്നു. റെയില്‍വേ ഗേറ്റ് പരിസരവും മത്സ്യമാംസ വില്‍പ്പന കാരണം ദുര്‍ഗന്ധപൂരിതമാണ്. രോഗബാധിതയുള്ള കന്നുകാലികളെ കശാപ്പുചെയ്യുന്നത് പരിശോധിക്കുവാനും പരപ്പനങ്ങാടി നഗരസഭയില്‍ സംവിധാനമില്ല പ്രധാന ടൗണുകളിലെങ്കിലും മത്സ്യമാംസ വിപണനത്തിന് സ്ഥിരം സംവിധാനമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: