പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 12, 13, 14 തീയതികളില്‍ ആഘോഷിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12 ന് ക്ഷേത്രത്തിലെ പതിവു പൂജകള്‍ക്ക് ശേഷം രാവിലെ 9ന് മലക്കുട എഴുന്നെള്ളത്ത് നടക്കും. വൈകിട്ട് 6.45 ന് ജീവകാരുണ്യ സഹായനിധി വിതരണം, 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മതപ്രഭാഷണം നടത്തും. രാത്രി 8ന് കാവിലടിയന്തിരം, 9ന് നൃത്തനൃത്യങ്ങള്‍, എന്നിവ നടക്കും. ഭരണിദിവസമായ 13 ന് രാവിലെ 9ന് തന്ത്രിമുഖ്യന്‍ രമേശ് ഭാനുഭാനുപണ്ടാരത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവകം പൂജ, വൈകിട്ട് 4 ന് എഴുന്നെള്ളത്ത്, കെട്ടുകാഴ്ച, രാത്രി 9ന് ടൈം മിഷീന് കോമഡി മെഗാഷോ, രാത്രി 12 ന് നൃത്തനാടകം, 14 ന് കാര്ത്തികനാളില് പുലര്‍ച്ചെ 4 ന് എഴുന്നെള്ളത്ത്, ആലുവിളക്ക്, രാവിലെ 6 മുതല്‍ വഴിപാട് തൂക്കങ്ങള്, ഇക്കുറി 650 ഓളം വഴിപാട് തൂക്കങ്ങള് ഉണ്ട്. ഇതില്‍ 110 ഓളം തൂക്കങ്ങള് കുട്ടികളെ എടുത്തുള്ളതാണ്. 14,15 തീയതികളില്‍ രാത്രിയും പകലുമായാണ് തൂക്കവഴിപാട് നടക്കുന്നത്.
പത്രസമ്മേളനത്തില്‍ ഭരണസമിതി പ്രസിഡന്റ് എസ്.രാധാമണി, പബ്ലിസിറ്റി കണ്‍വീനര്‍ മുരളീധരക്കുറുപ്പ്.ടി., എസ്.ബാലകൃഷ്ണപിള്ള, ആര്.അനില്‍കുമാര്‍, മുളയ്ക്കല്‍ വിശ്വനാഥന് നായര്‍, എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട: താഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ മുള്ളനിക്കാട് കരയുടെ ആഭിമുഖ്യത്തില്‍ കുംഭഭരണി ഉത്സവം 12,13 തീയതികളില്‍ നടക്കും. 12 ന് രാത്രി 7.30ന് നാടകം, രാത്രി 10ന് സൂപ്പര്‍ ഹിറ്റ് ഗാനമേള, 13ന് രാവിലെ 9.30 ന് കലശപൂജ, 10.30ന് കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചയ്ക്ക് 2.30ന് എഴുന്നെള്ളത്ത് മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും ചെണ്ടമേളം, തെയ്യം, അമ്മന്‍കുടം, പൂക്കാവടി, അര്‍ത്ഥനാരീശ്വര നൃത്തം, വേലകളി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ മുള്ളനിക്കാട് ജംഗ്ഷന്, വാഴമുട്ടം ഗവ.യുപി സ്കൂള്‍ ജംഗ്ഷന്‍വഴി താഴൂര്‍ ദേവീക്ഷേത്ര സന്നിധിയിലെത്തിച്ചേരും. ഉച്ചയ്ക്ക് 3 ന് ഓട്ടന്തുള്ളല്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വൈകിട്ട് 7ന് ദീപാരാധന, രാത്രി 10ന് കോലം എഴുന്നെള്ളിപ്പ്, രാത്രി 1ന് വിളക്കിനെഴുന്നെള്ളിപ്പ്, പുലര്‍ച്ചെ 3 ന് കോലം തുള്ളല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
വെട്ടിപ്പുറം: കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 10,11,12,13 തീയതികളില്‍ നടക്കും. ചടങ്ങുകള്‍ക്ക് തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാടും മേല്‍ശാന്തി രാധാകൃഷ്ണന് നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിക്കും. 10,11,12 തീയതികളില്‍ രാവിലെ 5.30ന് ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 8.30ന് ക്ഷേത്ര സന്നിധിയില്‍ പറ, അന്‍പൊലി വഴിപാട് വൈകിട്ട് 7.30ന് ദീപാരാധന എന്നിവ നടക്കും. കുംഭഭരണി ദിവസമായ 13 ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, നാഗരാജ സന്നിധിയില്‍ 7.30ന് പുള്ളുവന്‍പാട്ട്, 11.30ന് പന്തീരാഴി പൂജ, 12 ന് ഭരണിസദ്യ, 4 ന് പഞ്ചാരിമേളം, വൈകിട്ട് 5 ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.30ന് ദീപാരാധന, 7.15 ന് വിളക്കിനെഴുന്നെള്ളത്ത്, രാത്രി 7.30ന് സംഗീതാരാധന, രാത്രി 9ന് സംഗീതസദസ്സ്, രാത്രി 11 ന് വിളക്കിനെഴുന്നെള്ളത്ത് തിരിച്ചുവരവ്, 11.30ന് സൂപ്പര്‍ഹിറ്റ് ഗാനമേള, എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: