അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റേയും നാഷണല്‍ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്റേയും ഭാഗമായി കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2016 മാര്‍ച്ച് 9,10 തീയതികളിലായി അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൃക്ഷ സുഗന്ധ വ്യഞ്ജനകൃഷി, വൃക്ഷ സുഗന്ധ വ്യഞ്ജന വിളകളിലെ സസ്യസംരക്ഷണം, സുഗന്ധ വ്യഞ്ജനവിളകളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും എന്നീ വിഷയങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. താല്പര്യമുളള കര്‍ഷകര്‍ മാര്‍ച്ച് 9ന് രാവിലെ 10 മണിയ്ക്ക് അമ്പലവയല്‍ കൃഷി വിജ്ഞാന് കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ എത്തിചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: