തിരുവനന്തപുരം: റീട്ടെയില്‍ വ്യാപാര രംഗത്ത് വിലക്കുറവിന്റെ അത്ഭുതം സൃഷ്ടിച്ച് മുന്നേറുന്ന എന്റെ കട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മൊത്ത വ്യാപാര രംഗത്തേക്കും. സിസില്‍ റീട്ടെയില്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളില്‍ ആയിരം എന്റെ കട എന്ന ജനകീയ സംരംഭം കഴിഞ്ഞ കേരളപ്പിറവി ദിവസം മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ എന്റെ കടകള്‍ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. ചില്ലറ വില്‍പ്പനയ്‌ക്കൊപ്പം മൊത്തവിതരണവും തെരഞ്ഞെടുക്കപ്പെട്ട എന്റെ കടകള്‍ വഴി ഇനി മുതല്‍ നടക്കും. ആദ്യ ഹോള്‍സെയില്‍ ധാരണാപത്രം മലയിന്‍കീഴ് പഞ്ചായത്തിലെ എന്റെ കട സംരംഭകനായ കെ. സതീഷ്ചന്ദ്രന് സിസില്‍ ഡയറക്ടര്‍ മനോജ്കുമാര്‍ കൈമാറി. സിസില്‍ എംഡി സാബുകുമാര്‍, ഡയറക്ടര്‍മാരായ അശോക് കുമാര്‍, സഹര്‍ഷ്, കിഷോര്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: