ബാലരാമപുരം: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ജനിച്ച നാടിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര ജവാന്റെ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ സ്ഥലം എംഎല്‍എ യ്‌ക്ക് സമയമില്ല. ബാലരാമപുരം ഐത്തിയൂര്‍ വാറുവിളാകത്ത് പുത്തന്‍ വീട്ടില്‍ ലജു (24) വാണ് വ്യാഴാഴ്ച രാവിലെ നടന്ന കമാണ്‍ഡോ ഓപ്പറേഷനില്‍ പങ്കെടുക്കവേ ഛത്തീസ്ഗഡിലെ സുഗ്മ എന്ന കൊടുംകാട്ടില്‍ വച്ച് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കൂടാതെ ഫത്തേ സിംഗ് , ലക്ഷമണ്‍ സിംഗ് എന്നീ സിആര്‍പിഎഫ് ജവാന്‍മാര്‍ മരണപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലജു
ഇന്ന് രാവിലെ മാത്രമേ മൃതശരീരം എത്തുകയുള്ളൂ എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാവിലെ ബാലരാമപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം പത്തര മണിയോടു കൂടി ഔദ്യോഗിക ബഹുമതികളോടു കൂടി ചടങ്ങുകള്‍ ചെയ്യാനാണ് ബന്ധുക്കള്‍ ഒരുങ്ങുന്നത്. കോബ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമാണ്ടോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ എന്ന ഗ്രൂപ്പിലെ ആച 208 എന്ന സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗമായിരുന്നു ലജു.
വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ ഒരു നാടു മുഴുവന്‍ കണ്ണീരോടെ ഈ വീട്ടിലേക്ക് എത്തുമ്പോഴും സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ സീറ്റിന് വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും എന്ന് ജനങ്ങള്‍ അടക്കം പറയുന്നു. കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികള്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുന്നവര്‍ നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ജവാന്റെ വീട്ടിലേക്ക് ഇതു വരെ തിരിഞ്ഞു നോക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: