പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ ഗോപുരത്തിലും ക്ഷേത്ര പരിസരത്തും ഉത്സവകാലത്ത് ചെങ്കൊടിയും , കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയും നാട്ടിയതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി മലയാലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ 1001 ദീപം തെളിയിച്ചുകൊണ്ട് അമ്മമാര്‍ പ്രാര്‍ത്ഥനാസംഗമം നടത്തി. വിശ്വഹിന്ദുപരിഷത്ത് കോന്നി പ്രഖണ്ഡ് രക്ഷാധികാരി മിനിഹരികുമാര്‍ പ്രഭാഷണം നടത്തി. ബിന്ദു ഹരിദാസ്, ഷീല മധു തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അപായത്തിന്റെ നിറമായ ചുവന്ന കൊടി നാട്ടി വിശ്വാസികളെ ക്ഷേത്രത്തില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയാണെന്നും കണ്ണകിയുടെ പാരമ്പര്യമുള്ള നമ്മളുടെ വനിതകള്‍ ഇത് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും മിനി ഹരികുമാര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസത്ത് നിയന്തരം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആറാട്ട് എഴുന്നെള്ളത്ത് നടക്കുമ്പോള്‍ ക്ഷേത്ര ഭാരവാഹിയെ പരസ്യമായി കൈയേറ്റം ചെയ്യുകയും ചെയ്തുകൊണ്ട് സാമൂഹ്യവിരുദ്ധര്‍ നടത്തിയ ക്ഷേത്ര ധ്വംസനത്തിനെതിരേ 1001 ദീപം തെളിയിച്ച് നടന്ന പ്രാര്‍ത്ഥനയില്‍ മലയാലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്മമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: