കല്‍പ്പറ്റ : പുതുക്കിയ നിരക്കിലുള്ള പെന്ഷന് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലാപ്രവര്‍ത്തക യോഗം പെന്‍ഷണേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് കല്‍പ്പറ്റ ബി എംഎസ് ഓഫിസില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍ക്കാര്‍ക്ക് പുതുക്കിയ നിരക്കിലുള്ള പെന്ഷന് മാര്‍ച്ച് മാസം മുതല്‍ വിതരണം ചെയ്യുമെന്നയിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. 2014 ജൂലൈ എഴ് മുതല്‍ പെന്ഷന് കുടിശിക തുക നാല് ഗഡുക്കളായി 2017 മുതല്‍ നല്‍കാനുള്ള തീരുമാനം പുനപരിശോധിച്ച് കുടിശിക തുക റൊക്കം പണമായി നല്‍കണമെന്നും പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും പെന്‍ഷനേഴ്സ് സംഘ് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി. രവീന്ദ്രന് റിപ്പേര്‍ട്ട് അവധരിപ്പിച്ചു. പി.സുന്ദരന്‍, അര്ജുനന് മാസ്റ്റര്‍, ടി.ജി. ബാബുരാജേന്ദ്രനാഥ്, പി.പി. ശശീന്ദ്രന്,എം സുരേന്ദ്രനാഥ്, കെ.എം. കൊച്ചുകുട്ടന്, എം. ഈശ്വരന്, പി.കെ. ശശിധരന്, കെ.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.രാഘവവാരിയര്‍ സ്വാഗതവും കെ.ടി. ബാലകൃഷണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: