തിരുവനന്തപുരം: വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്നതിന് ജനങ്ങളെ തട്ടുകളായി തിരിച്ചും, വഴിവിട്ട പ്രീണനങ്ങള്‍ നടത്തിയും, സാമൂഹ്യമായ അസമത്വങ്ങള്‍ സൃഷ്ടിച്ചും ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തേയും ജനാധിപത്യത്തേയും തകര്‍ക്കുകയാണെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി വൈസ് ചെയര്‍മാന്‍ വി.എന്‍. നമ്പൂതിരി അഭിപ്രായപ്പെട്ടു. ദേശീയ മുന്നോക്ക സമുദായ ഐക്യവേദിയുടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാതല വാഹന പ്രചരണ ജാഥയുടെ ഒന്നാം ദിവസത്തെ ഉദ്ഘാടനം കണ്ണൂലയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഐക്യവേദി ചെയര്‍മാനും ജാഥാ ക്യാപ്ടനുമായ കാഞ്ഞിക്കല്‍ രാമചന്ദ്രന്‍ നായര്‍, ഐക്യവേദി ഭാരവാഹികളായ അഡ്വ. രവീന്ദ്രന്‍ നായര്‍, കെ.സി. മാധവന്‍ നമ്പ്യാര്‍, ക്യാപ്ടന്‍ ഗോപി നായര്‍, ആറ്റിങ്ങല്‍ ഹരിഹരന്‍ നായര്‍, ആറ്റിങ്ങല്‍ മുരളീധരന്‍ നായര്‍, എന്‍. ലക്ഷ്മീനാരായണന്‍ പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: