വില്ലിക്കടവ് സുനില്‍
വര്‍ക്കല: വര്‍ക്കല താലൂക്കിലെ നൂറോളം വരുന്ന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ബയോ മെഡിക്കല്‍ വേസ്റ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം. ദിവസവും വന്നടിയുന്ന ആശുപത്രി മാലിന്യങ്ങള്‍ അശാസ്ത്രീയമായി കുഴിച്ചുമൂടുകയോ, ആശുപത്രി വളപ്പുകളില്‍ തീയിട്ട് നശിപ്പിക്കുകയാണ് പതിവ്. ചില സ്ഥാപനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ആശുപത്രി മാലിന്യങ്ങള്‍ വഴിവക്കിലും മറ്റും നിക്ഷേപിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ചെമ്മരുതി പിഎച്ച്‌സി, വര്‍ക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ബയോവേസ്റ്റുകള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കാട് കുഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള മാലിന്യസംസ്‌കരണശാലയുമായി കരാറുണ്ടാക്കിയാണ് ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ മാലിന്യങ്ങള്‍ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം വേണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മെര്‍ക്കുറി തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍, രോഗികളുടെ സ്രവങ്ങള്‍ ഉള്‍ക്കൊണ്ട വാന്‍ഡേജുകള്‍, തുണികള്‍, പത്തി, സിറിഞ്ച് എന്നിവയോടൊപ്പം അപൂര്‍വ്വമായി നീഡിലുകളും ആശുപത്രി വളപ്പുകളില്‍ കാണാന്‍ കഴിയും. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാര്‍ക്കും പലവിധത്തിലുള്ള സാംക്രമിക രോഗങ്ങളും ഇതുമൂലം ഉണ്ടാകാറുണ്ട്. ഉപയോഗിച്ച സിറിഞ്ചുകള്‍ റീ സൈക്കിളിംഗ് നടത്താനോ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഇന്‍സിനറേറ്റ് ചെയ്യാനോ ദ്രവരൂപത്തിലുള്ള മാലിന്യങ്ങള്‍ അണുവിമുക്തമാക്കാനോ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും വര്‍ക്കലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടില്ല.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കാനും പിഎച്ച്‌സി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ഹോസ്പിറ്റല്‍. മാനേജ്‌മെന്റ് കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: