പത്തനംതിട്ട: ടിപ്പര്‍ ലോറിയുടെ പുറകിലേക്ക് ബൈക്ക് ഇടിച്ചു കയറി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ ചോര വാര്‍ന്നു കിടന്നിരുന്നയാള്‍ക്ക് കളക്ടറേറ്റ് ജീവനക്കാര്‍ തുണയായി. ഉച്ചയ്ക്ക് 12.20ന് മൈലപ്ര ജംഗ്ഷനു സമീപം റോഡില്‍ പരിക്കേറ്റ് അവശനിലയില്‍ കിടന്നിരുന്ന റാന്നി പെരുനാട് സ്വദേശി സുനില്‍കുമാറിനെ ഇതുവഴി കടന്നുവന്ന എല്‍.എ. ഡെപ്യുട്ടി കളക്ടര്‍ കെ.സി. മോഹനന്, സീനിയര്‍ ക്ലാര്‍ക്ക് എം. അനില്‍കുമാര്‍, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങിയ സംഘം ഔദ്യോഗികവാഹനത്തില്‍ കയറ്റി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ആവശ്യമായ ചികിത്സ നല്കിയ ശേഷം സുനില്‍കുമാറിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച ശേഷമാണ് ഡെപ്യുട്ടി കളക്ടറും സംഘവും മടങ്ങിയത്. പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന സുനില്കുമാറിനെആശുപത്രിയിലെത്തിക്കാന് ഇതുവഴി വന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാരും തയാറായില്ലെന്ന് ആക്ഷേപമുണ്ട്. റാന്നി-പെരുനാട് ശബരിമലഇടത്താവളത്തില് കെഎസ്ഇബി ഓഫീസ് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള പരാതിയിന്മേല് സ്ഥലപരിശോധന നടത്തി മടങ്ങി വരുകയായിരുന്നു ഡെപ്യുട്ടി കളക്ടറും സംഘവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: