കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അശ്ലീലചുവയുള്ള ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കി. സിപിഎം നേതാവും ഡിവൈഎഫ്‌ഐ ഭാരവാഹിയും പഞ്ചായത്ത് വാഹനത്തിന്റെ മുന്‍ ഡ്രൈവറുമായ പഴയകുന്നുമ്മല്‍ സ്വദേശി അമ്പാടിക്കെതിരേയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
ഒരാഴ്ചയ്‌ക്കുമുമ്പാണ് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിന്റേതാണെന്ന് ആരോപിക്കുന്ന നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ആദ്യം പുറത്തുവിട്ട് സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ തന്നെയെന്നാണ് ആരോപണം. ചിത്രങ്ങള്‍ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് പരാതിയുമായി ഡിവൈഎസ്പിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടുതന്നെ ഡിവൈഎസ്പി ഓഫീസില്‍ നിന്നും പോലീസെത്തി അമ്പാടിയെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. വിവാദത്തിന് കാരണമായ ചിത്രം ഇയാളില്‍ നിന്നും പോലീസ് ശേഖരിച്ചു. ചിത്രം വ്യാജമാണോ എന്നറിയാന്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വിവാദചിത്രം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന് വിമത ശല്യമുയര്‍ത്തുന്നവരേയും ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: