മാനന്തവാടി : കേരളത്തില്‍ ഭാരതീയജനതാപാര്‍ട്ടി അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തി്ന്റെ ആവശ്യമാണെന്ന് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി.രാജന് അഭിപ്രായപ്പെട്ടു. ഭാരതീയ ജനതാപാര്‍ട്ടി മാനന്തവാടി നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ പരാജയപ്പെടുത്താന്‍ കേരളത്തിലെ ഇരുമുന്നണികളും സഹകരണ മുന്നണിയായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ പൊതുസമൂഹം ബിജെപിക്കനുകൂലമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായിട്ടുളള മുന്നേറ്റം. രാജ്യദ്രോഹികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസും സിപിഎമ്മും രാജ്യത്തെ അരാജകത്വത്തിലേക്ക് തളളിവിടാനാണ് ശ്രമിക്കുന്നത്. ജെഎന്‍യു വിഷയത്തില്‍ രാഷ്ട്രവിരുദ്ധര്‍ക്ക് വേണ്ടി മുറവിളി കൂട്ടൂന്ന ഇവര്‍ ഈരാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ ജി.കെ.മാധവന് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, പി.ജി.ആനന്ദകുമാര്‍, സി.കെ.ഉദയന്‍, കണ്ണന് കണിയാരം, പാലേരിരാമന്, അഖില്‍ പ്രേം, എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി മാനന്തവാടി നിയോജകമണ്ഡലം ഭാരവാഹികളായി കണ്ണന്‍കണിയാരം (പ്രസിഡന്റ്), ജി.കെ. മാധവന്, രജിതാഅശോകന്‍ (വൈസ് പ്രസിഡന്റ്), വിജയന് കൂവണ, പി.കെ.വീരഭദ്രന് (ജനറല്‍ സെക്രട്ടറി), കെ. എം.ബാഹുലേയന്, മല്ലികാസുരേഷ്, ശങ്കരന് ചെമ്പോട്ടി(സെക്രട്ടറി), ഇ.ഡി.ഗോപാലകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: