പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനി, പൂത്തോട്ടംകടവ് ഭാഗത്ത് കുടിവെളള പ്രശ്നത്തിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്തും വിവിധ വകുപ്പുകളും, നാട്ടുകാരും യോഗം ചേര്‍ന്നു. വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെളള ക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണിത്. പൂത്തോട്ടംകടവ് ടൂറിസം മേഖലയില്‍ വിനോദ സഞ്ചാരികള്‍ പുഴ മലിനമാക്കുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഉയര്‍ന്ന പ്രദേശമായതുകൊണ്ടുതന്നെ ഈ ഭാഗത്ത് കിണര്‍ കുഴിക്കുക പ്രായോഗികമല്ല. മറ്റ് കുടിവെള്ള പദ്ധതികളുമില്ല. പുഴയില്‍ നിന്നുള്ള വെളളം പൈപ്പ് വഴിയും മറ്റും വീടുകളില്‍ എത്തിച്ചാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളെന്ന പേരില്‍ എത്തുന്നവരില്‍ ചിലര്‍ മദ്യക്കുപ്പികളും മറ്റും പൊട്ടിച്ചിടുന്നതും, ഭക്ഷണ അവശിഷ്ടങ്ങള്‍ വെളളത്തില്‍ തള്ളുന്നതും വെള്ളം മലിനമാക്കുന്നതിന് കാരണമാകുന്നു. ഈ വെള്ളമാണ് പലപ്പോഴും കുടിക്കേണ്ടി വരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തും പോലീസ്, വനം, എക്സൈസ്, റവന്യു വകുപ്പുകളും നാട്ടുകാരും യോഗം ചേര്‍ന്നത്.
മേഖലയില്‍ അവധി ദിവസങ്ങളില്‍ രണ്ട് ഹോംഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. ഇതിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് ആവശ്യപ്പെടും. പ്രധാന സ്ഥലങ്ങളില്‍ ലഹരി, ഭക്ഷ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചുകൊണ്ടും, വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിച്ചുകൊണ്ടുമുള്ള മുന്നറിയപ്പ് ബോര്‍ഡുള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ബോര്‍ഡിനോട് ആവശ്യപ്പെടും.
ആഴ്ചയില്‍ ആദ്യത്തെ നാല് ദിവസം കുടിവെളള ആവശ്യത്തിനും മറ്റ് മൂന്ന് ദിവസം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുവൂയെന്ന തീരുമാനവും എടുത്തിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്. സ്ഥിര സമിതി അധ്യക്ഷന്മാരായ കളരിക്കല്‍ സുരേഷ് കുമാര്‍, അനിത, ശ്രീരാഗം ഗംഗാദേവി, പഞ്ചായത്ത് അംഗം ബിന്ദു പല്ലാട്ട്, വികെ.ബാലസുബ്രഹ്മണ്യന്, എം.എം. ഷബീര്‍, കെ.ജോസ്, പി.അബു, ടി.പി.അയ്യപ്പന്, മനോജ് കുമാര്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: