കല്‍പ്പറ്റ : വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ വനിത – ശിശു ഘടകങ്ങള്‍ക്ക് മാനദണ്ഡ പ്രകാരമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയമിച്ച പ്ലാന്‍മിത്ര അംഗങ്ങള്‍ക്കായി ജില്ലാ മിഷന് ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 26 സിഡിഎസ്സുകളിലും ഓരോ പ്ലാന്മിത്രകളാണ് പ്രവര്‍ത്തിക്കുക. ഇവര്‍ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും സി.ഡി.എസുമായി ചര്‍ച്ച ചെയ്ത് ഓരോപ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് പ്രത്യേകം പദ്ധതികള്‍ രൂപീകരിച്ച് സമര്‍പ്പിക്കും. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യംവെക്കുന്ന പദ്ധതികള്‍മാത്രം തയ്യാറാക്കുന്നതിനായണ് നിര്‍ദ്ദേശംനല്‍കിയിരിക്കുന്നത്. ഈ പദ്ധതികള്‍ അയല്‍സഭകളിലും ഗ്രാമസഭകളിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിന്ശേഷം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിനായി സമര്‍പ്പിക്കും.
പദ്ധതികള്‍ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുത്ത പ്ലാന്‍മിത്ര അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ശിലപശാലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം കുടുംബശ്രീ സി.ഡി.എസുകള്‍ നടപ്പാക്കുന്ന വിവിധ കര്‍മ്മ പദ്ധതികളുടെ അവലോകനവും നടത്തി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.പി.ജയചന്ദ്രന്, ടി.എന്‍ ശോഭ എന്നിവര്‍ പ്രസംഗിച്ചു. സി.ഡി.എസ് ചെയര്പേഴ്സണ്മാര്, സിഡിഎസ് ഉപസമിതി കണ്‍വീനര്‍മാര്‍, സിഡിഎസ്തല പ്ലാന്‍മിത്ര അംഗങ്ങള്‍ ശില്പശാലയില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: