ബത്തേരി : ക്ഷേമ പെന്ഷന് ചെക്ക് കിടപ്പിലായവര്‍ക്ക് ബാധ്യതയാവുന്നു. ബത്തേരി സംസ്ഥാന സര്‍ക്കാര്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്ഷന് പദ്ധതികളുടെ ചെക്ക് കിടപ്പിലായവര്‍ക്ക് ബാധ്യതയാവുന്നു. വിതരണ ക്യാമ്പുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്ത് ജീവനക്കാര്‍ വീടുകളിലെത്തിയാണ് ഇവര്‍ക്കുള്ള ചെക്ക് കൈമാറുന്നത്.
ഗുണഭോക്താവിന്റെ പേരില്‍ ക്രോസ്സ് ചെയ്ത ചെക്കാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ നിലവിലില്ലാത്ത ഗുണഭോക്താക്കളാണ് ഏറെയും. ഇവര്‍ക്ക് ബാങ്കില്‍ പോയി പുതിയ അക്കൗണ്ട് തുടങ്ങാന്‍ കഴിയാത്ത അവസ്ഥയുമാണ്. ഇതോടെ ഇവര്‍ക്ക് ലഭിച്ച ചെക്ക് ഉപയോഗശൂന്യമാവുകയാണ്. പല ഗ്രാമപഞ്ചായത്ത് പരിധികളിലും ഓരോ വാര്‍ഡിലും ഏഴും എട്ടും ഗുണഭോക്താക്കള്‍ ഈ ഗണത്തില്‍പ്പെട്ടവരാണെന്ന് പഞ്ചായത്ത് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മാസങ്ങളോളം കാത്തിരുന്ന് ലഭിക്കുന്ന ക്ഷേമപെന്ഷന് ആനുകൂല്യം കിടപ്പുരോഗികള്‍ക്ക് ഉപയോഗപെടാതെ പോകുന്നത് അധികൃതരുടെ അശ്രദ്ധമൂലമാണെന്നാണ് ആരോപണം.
പെന്ഷന് വിതരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: