കാസര്‍കോട്: ലോകത്തെ പലരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഭാരതം അതിനെയെല്ലാം അതിജീവിക്കുന്ന കാഴ്ചയാണ് സമ്പത്തിക സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെ്രകട്ടറി കെ.സുരേന്ദ്രന്. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം കാസര് കോട് സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരില്‍ ഒഴിവുള്ള തസ്തികകളേക്കാള്‍ എത്രയോ അധികം തൊഴില്‍ രഹിതരാണ് ഭാരതത്തിലുള്ളത്. തൊഴിലില്ലായ്മ വിസ്ഫോടനത്തിന്റെ തോത് മനസിലാക്കാന്‍ പാലക്കാട്ടും, കാസര്‍കോടും നടന്ന തൊഴില്‍ മേളകളിലെത്തിയ തൊഴിലന്വേഷകരായ യുവതീ യുവാക്കളെ നോക്കിയാല്‍ മതി. സ്വയം തൊഴില്‍ സംരംഭകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അരംഭിച്ച മുദ്രാബാങ്ക് മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ ലക്ഷ്യം കടന്ന് മുന്നേറുമ്പോള്‍ കേരളത്തില്‍ ബാങ്കുകള്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്തുകയാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഗവണ്മെന്റാണ് കേന്ദ്രത്തിലുള്ളത്. കാസര്‍കോട് കൂടുതല്‍ തൊഴില്‍ മേളകള്‍ നടത്താനുള്ള ശ്രമം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: