പുല്‍പ്പള്ളി : രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കബനി നദിക്ക് കുറുകെ തടയണ നിര്‍മ്മിക്കാന്‍ തീരുമാനം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സാമൂഹിക സംഘടനകളുടേയും നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തലാണ് മഴക്കാലത്തിന് മുമ്പ് കൈത്തോടുകള്‍ സംരക്ഷിക്കുന്നതിനും ജൈവ തടയണകള്‍ നിര്‍മ്മിക്കുന്നതിനും പരമ്പാരാഗത ജലശ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും തീരുമാനമെടുത്തത്. വേനല്‍ ശക്തമായതോടെ കബനിയില്‍ ജലനിരപ്പ് കുറഞ്ഞു. ജലസേചനത്തിന് വെള്ളമെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ കബനിക്ക് കുറുകെ തടയണ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഒന്നിന് പഞ്ചായത്തില്‍ ചേരുന്ന യോഗത്തില്‍ കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. മണ്ണ് സംരക്ഷണ വകുപ്പിന്റെ ഫണ്ടുകള്‍ വരള്‍ച്ചാ പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ഷിനു കച്ചിറയില്‍, ജാന ഷാജി, സിസിലി ചെറിയാന്, നിഷ ശശി, കെ. എന്‍. സുബ്രഹ്മണ്യന്, മത്തായി ആതിര, തോമസ് പഴൂക്കാല, പി.വി. സെബാസ്റ്റ്യന്‍, സി.പി. വിന്‍സെന്റ്, പഞ്ചായത്ത് സെക്രട്ടറി ജയരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: