ആലപ്പുഴ: ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ദേശവിരുദ്ധത ഫാഷനായി കാണുകയാണെന്നും രാഹുല്‍ഗാന്ധി അതിനു കൂട്ടുപിടിക്കുകയാണെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനിദേവ്.
ആദ്യം രാഷ്ട്രം, രാഷ്ട്രീയം പിന്നീട് എന്ന മുദ്രാവാക്യവുമായി കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് ദേശവിരുദ്ധ നിലപാടുകള്‍ക്ക് എതിരെ യുവമോര്‍ച്ച നടത്തിയ ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെ സ്വാശ്രയരും സംരംഭകരുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മാറ്റുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി യുവജനതയെ സാംസ്കാരിക ദേശീയ വിരുദ്ധരും അരാജകവാദികളും ആക്കി മാറ്റുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ. സുദീപ് വി. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹര്ഷന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി. സജിത്ത്, രാജേഷ്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് അഖില്‍, ദിപു, സജി വി. ദാസ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: