ഇസ്ലാമബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. പാക് പഞ്ചാബിലെ ഗുജ്രന്‍വാലയില്‍ നിന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും അവരെ ഭീകരവിരുദ്ധ വകുപ്പിന് കൈമാറിയെന്നും ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖാലിദ് മഹമൂദ്, ഇര്‍ഷാദുള്‍ ഹഖ്, മുഹമ്മദ് ഷൊഐബ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.ആറുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഭീകരവാദ വിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന് പകരം അഞ്ചംഗ സംയുക്ത അന്വേഷണസംഘത്തെ പാകിസ്ഥാന് നിയോഗിച്ചിരുന്നു. അന്വേഷണസംഘ തലവന്‍ മാര്‍ച്ചില്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിയ്ക്കും.
ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയ ആറു ഭീകരരെയും ഇന്ത്യ വധിച്ചിരുന്നു. ആക്രമണത്തില്‍ ഏഴു ഇന്ത്യന്‍ സൈനികര്‍ക്കു ജീവന് നഷ്ടപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: