കല്‍പ്പറ്റ : വിവിധ ആവശ്യങ്ങളുന്നയിച്ച് മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 29ന് കലക്ട്രേറ്റിലേക്ക് ധര്‍ണ്ണനടത്തും. രാവിലെ 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാധവന് കുന്നത്തറ ഉദ്ഘാടനം ചെയ്യും. മുടങ്ങികിടക്കുന്ന കലാകാര ക്ഷേമനിധി പെന്‍ഷനും സംഗീത നാടക അക്കാദമി പെന്‍ഷനും ഉടന്‍ നല്‍കുക, ക്ഷേമനിധി ഓഫീസില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കുക, ക്ഷേമനിധി പെന്ഷന് 3000 രൂപയായും അക്കാദമി പെന്ഷന് 1500 രൂപയായും, സിനിമാ കലാകാര പെന്ഷന് 5000രൂപയായും വര്‍ദ്ധിപ്പിക്കുക, 60വയസ്സ് കഴിഞ്ഞ അര്‍ഹരായ മുഴുവന്‍ കലാകാരന്മാര്ക്കും പെന്ഷന് നല്‍കുക, സ്കൂളുകളിലെ കലാ-കായിക അധ്യാപക നിയമനത്തിലെ അപാകതകള്പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുലോചനാ രാമകൃഷ്ണന്, ജില്ലാപ്രസിഡന്റ് എ.കെ. പ്രമോദ്, ജില്ലാസെക്രട്ടറി കെ.വി. സ്റ്റാനി, ട്രഷറര്‍ റോസ് ഹാന്‍സ്, എസ്. ചിത്രകുമാര്‍, ചന്ദ്രന് മാലില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: