മീനങ്ങാടി : ഉള്‍നാടന്‍ മത്സേ്യാല്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ മത്സ്യവിളവെടുപ്പിന്റെയും മത്സ്യകര്‍ഷക സഭയുടേയും ജില്ലാതല ഉദ്ഘാടനം മീനങ്ങാടി പുല്ലുമല എ.സി. രവീന്ദ്രന്റെ കൃഷിയിടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. സംയോജിത മത്സ്യ കൃഷി രീതികള്‍ പിന്തുടരുകയും മത്സ്യത്തിന്പുറമെ പച്ചക്കറി, പാല്, നെഴ്സറി തൈകള്‍, അലങ്കാര മത്സ്യം, കരിമീന്‍ എന്നിവ ഉത്പാദിപ്പിക്കുന്നുണ്ട്. ശുദ്ധജല ശാസ്ത്രീയ മത്സ്യ കൃഷി രീതികള്‍ പിന്തുടരുന്ന രവീന്ദ്രനെ മികച്ച പഞ്ചായത്ത് തല മത്സ്യ കര്‍ഷക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജില്ലയില്‍ 225 ഹെക്ടര്‍ വിസ്തൃതിയിലാണ് മത്സ്യകൃഷി നടത്തുന്നത്. 650 ടണ്‍ മത്സ്യം നാല് മാസത്തിനകം പിടിച്ചെടുക്കുന്ന തരത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മത്സ്യവിളവെടുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 250 രൂപ നിരക്കിലാണ് പുതുമത്സ്യം ഉപഭോക്താക്ക ള്‍ക്ക് ലഭിക്കുക. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മത്സ്യ കര്‍ഷകര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെനേതൃത്വത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്ന മത്സ്യ കര്‍ഷകസഭയുടെ യോഗവും ചേര്‍ന്നു. മത്സ്യ കര്‍ഷക ഏജന്‍സിയുടെ ഉപഹാരം മാനേജിങ്ങ് കമ്മിറ്റി അംഗം അനില തോമസ് എ.സി രവീന്ദ്രന് നല്കി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന് അധ്യക്ഷയായി. ബത്തേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതശശി, ജില്ലാപഞ്ചായത്ത് വികസനകാര്യചെയര്പേഴ്സണ്.കെ.മിനി, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ അനില തോമസ്, ഡിവിഷന് മെംബര്‍ ഓമന ടീച്ചര്‍, പി. വാസുദേവന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്, നോഡല്‍ ഓഫീസര്‍ മെര്ലിന് അലക്സ്, ജനപ്രതിനിധികള്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: