പരപ്പനങ്ങാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെതിരെ കുപ്രചരണവുമായി ഒരുകൂട്ടര്‍ രംഗത്ത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഏപ്രിലില്‍ തുടങ്ങാനിരിക്കവേയാണ് പുതിയതായി രൂപംകൊണ്ട പരപ്പനങ്ങാടി നഗരസഭയില്‍ സമരാഭാസം അരങ്ങേറുന്നത്.കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുകയാണെന്നും തൊഴിലാളികള്‍ക്ക് ഇനി മുതല്‍ തൊഴിലുണ്ടാകുകയില്ലെന്നും വിശ്വസിപ്പിച്ചാണ് സ്ത്രീകളെയടക്കം സമരമുഖത്തേക്ക് എത്തിക്കാനൊരുങ്ങുന്നത്. ഗ്രാമപഞ്ചായത്ത് നഗരസഭയാകുന്നതോടെ ഗ്രാമം നഗരമാകും. സ്വാഭാവികമായും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളില്‍ മാത്രമാകും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നഗരസഭകള്‍ക്ക് വേണ്ടി മാത്രം വിഭാവനം ചെയ്തതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കപടനാടകം ജനം തിരിച്ചറിയണമെന്ന് ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയും പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മറ്റിയും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കാണാതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ പി.ജഗന്നിവാസന്‍, ഉള്ളേരി സുബ്രഹ്മണ്യന്, കാട്ടില്‍ ഉണ്ണികൃഷ്ണന്, സി.ജയദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: