പത്തനംതിട്ട : മാലിന്യ സംസ്കരണത്തി്ന് മുന്‍തൂക്കം നല്കി പത്തനംതിട്ട നഗരസഭാ ബജറ്റ്. 515764342 രൂപ വരവും 485524900 രൂപ ചെലവും 30239442 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് പി.കെ. ജേക്കബ് അവതരിപ്പിച്ചത്. ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അത്യാധുനിക മാലിന്യസംസ്ക്കരണ സംവിധാനത്തിനായി ഒരുകോടി രൂപയാണ് ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. മാലിന്യ സംസ്ക്കരണ പ്ലാന്റിന് അഞ്ചുകോടി രൂപാ പ ചിലവാകുമെന്ന് ബജറ്റില്‍ പറയുന്നു. അതേസമയം മാലിന്യ സംസ്ക്കരണപ്ലാന്റിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാകുകയും വേണം. മാലിന്യസംസ്കരണത്തിന് പരിഹാരം കാണാന്‍ ശുചിത്വമിഷനുമായി ആലോചിച്ച് ആധുനിക മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാനാണ് പദ്ധതി.
ആധുതിക വത്കരണത്തിന്റെ ഭാഗമായി സൗജന്യ വൈഫൈ സംവിധാനം, സി.സി.ടി.വി ക്യാമറകള്‍, സ്റ്റേഡിയം നവീകരണം, യാചക പുനരധിവാസം, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, പാര്‍ക്ക് നിര്‍മ്മാണം , അത്യാധുനിക രീതിയിലുള്ള റോഡ് നിര്‍മ്മാണം, ഹോസ്റ്റലുകള്‍ തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റോഡ് വികസത്തിന് 2.5 കോടി,പൈപ്പു ലൈനുകളുടെ എക്സ്റ്റന്‍ഷന്‍ അറ്റകുറ്റപ്പണികള്‍ക്ക് 10 ലക്ഷം, കുടിവെള്ള വിതരണത്തിന് നന്നുവക്കാട്, വല്ല്യന്തി, കുമ്പാങ്ങല്‍ എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം, നഗരസഭാ പ്രദേശത്ത് സൗജന്യ വൈഫൈ സംവിധാനം, നഗരസുരക്ഷ ഉറപ്പാക്കി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം, യാചക പുനരധിവാസത്തിന് 15 ലക്ഷം, തെരുവുനായ സംരക്ഷണത്തിന് 5 ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.മിനറല്‍ വാട്ടര്‍ പ്ളാന്റ് സ്ഥാപിക്കുക, ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, എന്നിവയും ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു.
വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 30 ലക്ഷവും സാന്ത്വനം പദ്ധതിക്ക് 5 ലക്ഷവും
വൃദ്ധസദനം നിര്‍മ്മാണത്തിന് 30 ലക്ഷവും പുതിയ ലൈബ്രറി കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.ആയൂര്‍വേദാശുപത്രി വികസനത്തിന് 5 ലക്ഷം, ശബരിമല ഇടത്താവള വികസനത്തിന് 5 ലക്ഷം, എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതി കാര്യക്ഷമമാക്കുന്നതിന് 5 ലക്ഷംരൂപയും മാറ്റിവെച്ചിട്ടുണ്ട്.
ഇന്റോര്‍ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിക്കുമെന്നും ഇതിനുവേണ്ടി 13 കോടിരൂപയുടെ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.
ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നിതന് 5 ലക്ഷം, പച്ചക്കറി കൃഷി വിപുലമാക്കുന്നതിന് 5 ലക്ഷം, പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ജൈവപച്ചക്കറി സ്റ്റാള്‍ തുടങ്ങുന്നതിന് രണ്ട് ലക്ഷം, മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് 16 ലക്ഷം, സ്വാന്ത്വനം പദ്ധതിയില്‍ പങ്കെടുന്നവര്‍ക്ക് ഓണക്കോടിയും കിറ്റും നല്‍കുന്നതിന് ഒരു ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.നഗരസഭയുടെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും 25 ലക്ഷം രൂപാ നീക്കിവെച്ചപ്പോള്‍ ഉറവിട മലിന്യസംസ്കരണ പദ്ധതി കാര്യക്ഷമമാക്കാന്‍ 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 4 ലക്ഷം.
ഓടനവീകരണത്തിന് 15 ലക്ഷം, തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും പരിപാലനത്തിനും 40 ലക്ഷം.,ഹൈമാസ്റ്റ് ലൈറ്റുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കുന്നതിന് 15 ലക്ഷം.
നഗരസഭാ കാര്യാലയത്തിന്റെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: