കണ്ണൂര്‍: സര്‍ക്കാര്‍ തൊഴിലാളി സംഘടനകള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കുക, തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങള്‍ അവസാനിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ധര്‍ണ്ണ നടത്തി. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഡ്വ.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്, പി.കൃഷ്ണന്, വനജാരാഘവന്, കെ.പി.സതീശന്, സി.വി.രാജേഷ്, പ്രീത പെരുന്താറ്റില്‍, എം.ബാലന്, അനിരുദ്ധന് തുടങ്ങിയവര്‍ സംസാരിച്ചു. വി.മണിരാജ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: