ചണ്ഡീഗഢ്: ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെയും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെയും കുഴപ്പത്തിലാക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ജാട്ട് സംവരണ കലാപമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോണ്‍ഗ്രസ് ഇടപെട്ടാണ് കലാപം സംഘടിപ്പിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ അനുയായികളായ പ്രൊഫ. വീരേന്ദ്ര സിംഗ്, ഹരിയാനയിലെ ഖലാപ് നേതാവ് ക്യാപ്ടന് മാന്‍സിംഗ് എന്നിവര്‍ക്ക് എതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസ് എടുത്തു. റോത്തക്കില്‍ അടക്കം അക്രമം അഴിച്ചുവിടാന്‍ പ്രേ ശക്തമാക്കാനും അക്രമം നടത്താനും വേണ്ടി ഇരുവരും ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ്. ഐപിസി 124 എ, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ്.ജനങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു,രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ത്തി തുടങ്ങിയതാണ് കുറ്റങ്ങള്‍.
സമരം തുടങ്ങിയതുംനേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അത് വളരാന്‍ അനുവദിച്ചതും അങ്ങനെ അത് നിയന്ത്രണാതീതമായി വളര്‍ന്നതും എങ്ങനെ ഭരണയന്ത്രത്തെ സമര്‍ഥമായി നിര്‍വീര്യമാക്കിയെന്നും എല്ലാം വിവരിച്ച് ഒരാള്‍ നല്കിയ പരാതി പ്രകാരം അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ജനജീവിതം തകര്‍ത്തെറിഞ്ഞ സമരത്തിന്റെ ലക്ഷ്യം സംവരണം നേടിയെടുക്കുകയെന്നതായിരുന്നില്ല, സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു. പരാതിക്കാരന് തെളിവു സഹിതം സമര്‍ഥിക്കുന്നു. സമരത്തില്‍ 19 പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: