മാനന്തവാടി : വിടവാങ്ങിയത് മാനന്തവാടിയിലെ സിവില്‍ വ്യവഹാര രംഗത്തെ വ്യക്തിത്വം. മാനന്തവാടിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.എസ്.രാജന്റെ നിര്യാണത്തോടെ നഷ്ടമായത് നിയമരംഗത്തെ അതികായനെയാണ്. നാദാപുരം മുന്‍സിഫ് കോടതിയില്‍ അഡ്വ. ടി.എല്‍.വിശ്വനാഥഅയ്യരുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ച രാജന് വക്കീല്‍ 1964ല്‍ മാനന്തവാടിയില്‍ കോടതി ആരംഭിച്ചതോടെയാണ് പ്രവര്‍ത്തന മേഖല വയനാട്ടിലേക്ക് മാറ്റിയത്. ഇതോടെ ജില്ലയിലെ ആദ്യ നോട്ടറി പബ്ലികുമായി. ദീര്‍ഘകാലം ബാര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചു. സാമൂഹ്യസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അഡ്വ:കെഎസ്.രാജന് മാനന്തവാടിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും മാനന്തവാടി ശ്രീ മാരിയമ്മന്‍ക്ഷേത്രം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടിയിലെ നിരവധി ദേശസാല്‍കൃത ബാങ്കുകളുടെയും ചിറക്കര പാരിസണ്‍ എസ്റ്റേറ്റിന്റെയും ലീഗല്അഡ്വൈസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫെബ്രുവരി 24ന് കാലത്ത് പതിവുപോലെ ഓഫീസിലെത്തിയ ഇദ്ദേഹത്തിനെ ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
സംസ്ക്കാരം ഫെബ്രുവരി 25ന് രാവിലെ ഒന്‍പത് മണിക്ക് തറവാട്ട് വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: