മാനന്തവാടി : മാനന്തവാടിയില്‍ പട്ടയത്തിനായി മരത്തില്‍ കയറി ആത്മഹത്യാഭീഷണി. 40 വര്‍ഷമായി കൈവശം വെച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി താലൂക്ക് ഓഫീസിന് മുന്നില്‍ രണ്ടാഴ്ച്ചയായി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിവരുന്നു. പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് സമരത്തില്‍ പങ്കാളിയായ തെക്കേചിറയില്‍ വാവച്ചന്(48) എന്നയാളാണ് ഫെബ്രുവരി 23ന് വൈകീട്ട് നാലരയോടെ മാനന്തവാടി താലൂക്ക് ഓഫീസിന് സമിപമുള്ള വാകമരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
രണ്ട് മണിക്കൂറോളം സമയം ഇയാള്‍ മരത്തില്‍തന്നെയിരുന്നു. സംഭവമറിഞ്ഞ് പോലീസും ഫയര്‍ സര്‍വ്വീസും സ്ഥലത്തെത്തി. സബ് കളക്ടര്‍ ശീറാം സാംബശിവറാവു സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വാവച്ചന് മരത്തില്‍നിന്നും ഇറങ്ങിയത്. ഒരുമാസത്തിനകം പട്ടയം നല്‍കുമെന്ന സബ്കളക്ടറുടെ രേഖാമൂലമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: