നീലേശ്വരം: ക്ഷേത്ര കമാനം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ താല്കാലിക കമാനമാണ് തകര്‍ത്തത്. ഞായറാഴ്ചയാണ് കമാനം തകര്‍ത്ത നിലയില്‍ കണ്ടത്. കണിച്ചിറയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള പുതിയ റോഡിന്റെ തുടക്കത്തില്‍ ക്ഷേത്ര പുന:പ്രതിഷ്ഠ കളിയാട്ട ഭാഗമായി രണ്ടു മാസം മുമ്പാണ് താല്‍ക്കാലിക കമാനം സ്ഥാപിച്ചത്. ക്ഷേത്രം സെക്രട്ടറി പരാതി നല്കി. അക്രമത്തില്‍ ക്ഷേത്ര ഭരണ സമിതിയുടെ അടിയന്തിര യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പനക്കൂല് കൃഷ്ണന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.വി.ഗോപി, പി.ശേഖരന്, പട്ട്വക്കാരന്‍ ചന്ദ്രന്, പുളിക്കാല്‍ പ്രഭാകരന്, സതീശന് കീക്കാംകോട്ട്, പി.ബാലകൃഷ്ണന് മേക്കാട്ട്, വിനു വെള്ളുവീട് സംസാരിച്ചു.
അതേ സമയം കണിച്ചിറ പാലത്തിന് സമീപത്തുനിന്ന് ക്ഷേത്ര പുനപ്രതിഷ്ഠ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേത്തക്ക് നിര്‍മിച്ച റോഡുമായി ബന്ധപ്പെട്ട വിവാദമാണ് പ്രശ്നത്തിന് കാരണമെന്നും പറയുന്നു. സിപിഎം കേന്ദ്രമായ ഇവിടെ ക്ഷേത്രത്തിലേക്കുള്ള റോഡിന് ഏകെജി റോഡ് എന്ന് നാമകരണം ചെയ്തതും വിവാദമായിട്ടുണ്ട്.
ക്ഷേത്രകമ്മറ്റി ഭാരവാഹികളുമായുണ്ടായ തര്‍ക്കമാണ് കമാനം തകര്‍ക്കാന്‍ കാരണമായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: