പുല്ലൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ അര്‍ഹതയുള്ള ഏക പാര്‍ട്ടി ബിജെപി മാത്രമാണെന്ന് എബിവിപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ബി.കെ.പ്രിയേഷ് കുമാര്‍ പറഞ്ഞു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പങ്ക് കച്ചവടം നടത്തുന്ന ഇരു മുന്നണികളും ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും, അസഹിഷ്ണുതയുടെയും ഇല്ലാ കഥ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്വെന്ഷന് ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യകാരിസദസ്യന്‍ പി.കൃഷ്ണന്, എ.വി.ഗിരീഷ്, പി.ബാബു, പി.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: