പരപ്പനങ്ങാടി: ഒരു പ്രദേശത്തെ മുഴുവന്‍ ജനതയുടെയും പ്രതിഷേധം വകവെക്കാതെ വിവാദ പരിയാപുരം ഐഐഎസ്ടിക്ക് തറക്കല്ലിടുമെന്ന് മന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അബ്ദുറബ്ബിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകിട്ട് നാലിന് നടക്കുന്ന മാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
ജനകീയ പ്രതിരോധം കാരണം ഭൂമി ഏറ്റെടുക്കാനോ അനുബന്ധ നടപടികള്‍ സ്വീകരിക്കാനോ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പ്രദേശത്ത് ഒരേക്കറോളം ഭൂമിയുള്ള അച്ചമ്പാട്ട് സഹീര്‍ ബാബുയെന്ന വ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിരുന്നെങ്കിലും സ്ഥലം അളന്ന് തിട്ടപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
സര്‍ക്കാര്‍ ഭൂമികള്‍ മണ്ഡലത്തില്‍ നിരവധി ലഭ്യമാണെങ്കിലും ജനവാസ കേന്ദ്രത്തില്‍ തന്നെ ഐഐഎസ്ടി സ്ഥാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വാശിയാണ്. മന്ത്രിയുടെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കപ്പെടുമ്പോള്‍ വഴിയാധാരമാകുന്നത് അനേകം നിര്‍ധന കുടുംബങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മണ്ഡലത്തില്‍ തറക്കല്ലുകളിട്ട് നിറക്കുന്നതിന്റെ വിലകുറഞ്ഞ രാഷ്ട്രീയ മുഖം ഇവിടുത്തുകാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
കുടിയൊഴിപ്പിക്കപ്പെടുന്നത് മുഴുവന്‍ ഒരു മതവിഭാഗം മാത്രമായതിനാല്‍ മതേതരക്കാര്‍ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നുമില്ല.
ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാണ് ജനങ്ങളെ ദ്രോഹിക്കുന്നത്. പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാകാതെ ശിലാസ്ഥാപനം നടത്താനുള്ള മന്ത്രിയുടെ പക്ഷാപാത രാഷ്ട്രീയത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലാണ് ഇന്ന് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ ജനരോക്ഷമിരമ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: