പത്തനംതിട്ട: മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര വിപ്ലവമെന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധനസമിതി സംഘടിപ്പിക്കുന്ന ജാഗ്രതാഹ്വാനയാത്ര പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തി. കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തി. അധികാരത്തിലെത്തിയാല്‍ നിലവിലുള്ള മദ്യനയം അട്ടിമറിക്കുമെന്ന മദ്യരാഷ്ട്രീയക്കാരുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുത്ത് ജാഗ്രത പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് പറഞ്ഞു. പ്രചാരണയോഗങ്ങളില്‍ ജാഥാ ക്യാപ്റ്റനും സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ഫാ.വര്‍ഗീസ് മുഴുത്തേറ്റ് വിസി, ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, ജാഥ അംഗങ്ങളായ യു.വി. തൃക്കലങ്ങോട്, മേഴ്സി മാര്ട്ടിന്, ഇയ്യച്ചേരി പത്മിനി, ജില്ലാ പ്രസിഡന്റ് വാളകം ജോണ്‍, കുഞ്ഞന്നാമ്മ കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: