പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിലെ പതിനെട്ട് മലകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കോട്ടമലയായ പെരുനാട് കോട്ടപ്പാറമലയെ സംരക്ഷിക്കണമെന്ന് വിവിധ ഹിന്ദുസംഘടനകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറയെ തകര്‍ക്കാനുള്ള ക്വാറി മാഫിയകളുടെ നീക്കത്തില്‍ നിന്നും മലയെ സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണകൂടം തയ്യാറാകണമെന്നും അവിടം സന്ദര്‍ശിച്ച ശേഷം ഹിന്ദുസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മകരവിളക്ക് ദിവസം ഉത്സവവും നിത്യേന ആരാധനയും നടത്തിവരുന്ന ദേവസ്ഥാനമാണ് കോട്ടപ്പാറ മലനട. പെരുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ പുണ്യസങ്കേതം. ആയിരം ഏക്കറിലധികം വരുന്ന ഈ പ്രദേശത്തിന്റെ് അന്പതിലേക്കറിലധികം ഭൂമി കോട്ടപ്പാറമലയുടെ ആധിനതയിലുള്ളതാണ്. മിച്ചഭൂമി പ്രദേശമാണ് ഈ ഭാഗത്തുകൂടുതലുള്ളത്. ഈ മലയുടെ അടിവാരത്തുനിന്നും ജല ലഭ്യതയുള്ള അഞ്ചുതോടുകള് ഉല്‍ഭവിക്കുന്നുണ്ട്. ഇവ നാറാണംമൂഴി പെരുനാട് പഞ്ചായത്തുകളില്‍കൂടി ഒഴുകി പമ്പാനദിയില്‍ ചേരുന്നു. കോട്ടപ്പാറയുടെ ചുറ്റുമായി ആയിരത്തിലധികം വീടുകള്‍ നിലവിലുണ്ട്. മലങ്കരസഭയുടെ ചരിത്രപ്രാധാന്യമുള്ള മലങ്കര ചര്‍ച്ചും മറ്റ് ക്രിസ്തൃന് ദേവാലയവും ഒരു മുസ്ലിം ദേവാലയവും ഈ മലയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. 2500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രൊഫഷണല്‍ കോളേജും മൂന്ന് വിദ്യാലയങ്ങളും ഈ മലയുടെ സമീപത്തുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചതും പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്നതുമാണ് ഈപ്രദേശം. ഇത്രയേറെ പ്രാധാന്യമുള്ള കോട്ടപ്പാറ സ്വകാര്യ ട്രസ്റ്റ് ക്രിത്രിമ രേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ക്വാറി മാഫിയകള്‍ക്ക് ഖനനം നടത്താന്‍ കൈമാറുകും ചെയ്തതാണ്. കോട്ടപ്പാറമലയേയും ജനവാസ കേന്ദ്രത്തേയും പ്രകൃതിയേയും ആരാധനാലയങ്ങളേയും വിശ്വാസത്തേയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമാണ് നടക്കുന്നത്. ഇതിനെതിരേ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്, ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി കണ്‍വീനര്‍ പി.ആര്.ഷാജി, ശബരിഗിരിവിഭാഗ് ധര്‍മ്മജാഗരണ്‍പ്രമുഖ് എന്‍.ജി.രവിന്ദ്രന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബി.സുരേഷ്, ഹിന്ദു ഐക്യവേദി റാന്നി താലൂക്ക് പ്രസിഡന്റ് വിജയന് ചേത്തയ്ക്കല്‍, ജനറല്‍ സെക്രട്ടറി രഘു ഇടക്കുളം തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: